അര്‍ത്ഥശൂന്യമായ ചിന്തകള്‍ എന്നുഎല്ലാവരും പരിഹസിക്കുമ്പോഴും ജീവിതത്തെ ഒരു ലഹരി ആയി കൊണ്ടു നടക്കുന്ന എന്റെ ചിന്തകളെ കൈവിടുക എനിക്കുസാധ്യമാണ് എന്നു തോന്നുന്നില്ല... ലഹരി പിടിപ്പിക്കുന്നതും നിയന്ത്രണമില്ലാത്തതുമായ ചിന്തകള്‍ ... ചിന്തകള്‍ മനുഷ്യ മനസിനെ ഭ്രാന്ത് പിടിപ്പിക്കും എന്നത് എത്ര വലിയ സത്യം...
സ്വയം മറന്നാഘോഷിക്കാന്‍ മനുഷ്യനു തടസ്സം അവനോടു ഏറെ അടുപ്പം ഉണ്ട് എന്നു അവര്‍ കരുതുന്നവര്‍ തന്നെ... അതെ... ആര്‍ക്കോ വേണ്ടി സ്വന്തം ലഹരി നഷ്ടപ്പെടുത്തിയവന് ആണെല്ലോ മനുഷ്യന്...
ചിന്തകള്‍ ഇല്ലാതാവേണ്ടത് പ്രധാനം തന്നെ... അതെ സ്വസ്ഥമായ ലഹരി നിര്‍ഭരമായ മറ്റൊന്നും ഇല്ല തന്നെ... ചിന്തകള്‍ ഒന്നും ഇല്ലാതാവുകയാണ് വേണ്ടതു.... ആരോ പറഞ്ഞു കേട്ടു "ചിന്തിച്ചാല്‍ ഒരു അന്തവും ഇല്ല ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവും ഇല്ല" പോലും.... പക്ഷെ എനിക്കീ പക്ഷത്തെക്കുറിച്ച് അല്പജ്ഞാനം തന്നെ ഇല്ല... ചിന്തിക്കാതെ എങ്ങനെ ഞാന്‍ എന്റെ ഭ്രാന്തുകള്‍ എഴുത്തും? ചിന്തിക്കാതെ ഞാന്‍ എങ്ങനെ എന്തെങ്കിലും സംവദിക്കും ചിന്തിക്കാതെ ഞാന്‍ എങ്ങനെ ചെയ്യുവാനുള്ളതൊക്കെ ചെയ്യും???? പറഞ്ഞവന് ആരോ അവന് ജീവിച്ചിരിക്കുന്നെങ്കില്‍ ഒരു അന്തവും ഉണ്ടാവില്ല...
ചിന്തകള്‍ ലഹരി ആവുന്നവന് ചിന്ത തടസ്സം ആവില്ല... പക്ഷെ ചിന്ത മനുഷ്യനെ തന്നെ ഗ്രസിക്കുന്നു എങ്കില്‍ അതെ, ചിന്ത ഇല്ലാതെ തന്നെ ആവെണ്ടതുണ്ട്...
കണ്ണടച്ചു വെറുതെ ഇരിക്കുമ്പോള്‍ സകലതിനെയും ഉള്‍ക്കൊള്ളുന്ന ശൂന്യത... അതില്‍ ചിന്ത എവിടെ??? ഒരാവരണത്തിനുള്ളില് എന്തോ ഒരു ലഹരി ആയി ആവരണത്തെ പോലും നിഷ്പ്രഭമാക്കുന്ന ആ മനോഹാരിത ഒരു പക്ഷെ ചിന്തകള്‍ ഒരിക്കലും കൊണ്ട് വരില്ല....
അതിര്‍ത്തി ഇല്ലാതെ ആ ശൂന്യതയെ അറിയാന്‍ പറ്റുന്നെങ്കില്‍ ചിന്തിക്കാതെ തന്നെ ലഹരി ആവുന്നതിനു തടസ്സം എന്ത്? സ്വയം മറന്നിരിക്കാന്‍ ചിന്തകള്‍ തടസ്സം ആവുമ്പോള്‍ ചിന്തകള്‍ ഇല്ലാതെ ആവെണ്ടതുണ്ട്... വെറുതെ.... വെറുതെ.... സ്വയം മറന്നു ലഹരിയില്‍ മുഴുകാന്‍...
ചിന്തിച്ചാലും ഇല്ലെങ്കിലും ഉള്ള എന്റെ ജല്പനങ്ങള് തുടരട്ടെ....
ഞാന്‍ ആകുന്ന ലഹരീപ്രവാഹം നിലക്കാതെ തുടരട്ടെ.....
ഈഭാന്തമായ മനസിനു കടിഞ്ഞാണ്‍ ശൂന്യത നിറഞ്ഞതാവട്ടെ........... ആ ശൂന്യത പ്രകാശം കൊണ്ടുള്ള നിലക്കാതെ പ്രവാഹം ആവട്ടെ....
